Skip to main content

പെരിങ്ങര പഞ്ചായത്തില്‍ മൂന്നു പ്രവൃത്തികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും 43.35 ലക്ഷം രൂപ

 

പെരിങ്ങര പഞ്ചായത്തിലെ മൂന്നു പ്രവൃത്തികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും 43.35 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.

പെരിങ്ങര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ബ്രഹ്മികുളം - കുട്ടക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി 12.8 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ക്ക് ആറു മാസക്കാലം മാത്രമേ വഴി നടക്കുവാന്‍ സാധിക്കുകയുള്ളു. ബാക്കി സമയം ഈ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയായിരിക്കും. റോഡ് സംരക്ഷണഭിത്തി കെട്ടി ഉയര്‍ത്തുന്നതോടെ ഇവരുടെ യാത്ര സുഗമമാകും.

25 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന 14-ാം വാര്‍ഡിലെ ചിറയില്‍ കണ്ടത്തില്‍ പടി - പീടികച്ചിറ റോഡ് നിര്‍മാണത്തിനായി 14.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 11-ാം വാര്‍ഡിലെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാടമ്പി പടി അമ്പലത്തറ റോഡ് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കുന്നതിന് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 35 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് ഇത്. എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് ഇതിന്റെ നിര്‍മാണ ചുമതല.

date