ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം
തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തൊഴിലധിഷ്ഠിത പുനരധിവാസ സ്ഥാപനമായ ഭിന്നശേഷിക്കാര്‍ക്കുളള ദേശീയ തൊഴില്‍ സേവന കേന്ദ്രം എല്ലാ വിഭാഗത്തിലുമുളള ഭിന്നശേഷിക്കാര്‍ക്ക് ദീര്‍ഘ/ഹ്രസ്വകാല കോഴ്‌സുകളിലേക്ക് പരിശീലനം നല്‍കും. ഇലക്‌ട്രോണിക് മെക്കാനിക്ക്, പ്രിന്റിംഗ് & ഡി.റ്റി.പി, ഫോട്ടോഗ്രഫി & വീഡിയോ എഡിറ്റിംഗ്, ആട്ടോമൊബൈല്‍ റിപ്പയറിംഗ്, വെല്‍ഡിംഗ് & ഫിറ്റിംഗ്, തയ്യല്‍ & എംബ്രോയിഡറി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ & സ്റ്റെനോഗ്രാഫി എന്നിവയിലാണ് പരിശീലനം. കുറഞ്ഞത് 40 ശതമാനം വൈകല്യമുളള, വിദ്യാഭ്യാസമുളളവര്‍ക്കും ഇല്ലാത്തവര്‍ക്കും കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കും. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ് ഇതു കൂടാതെ ശ്രവണ വൈകല്യമുളള കുട്ടികള്‍ക്ക് ടൈപ്പ്‌റൈറ്റിംഗ് കെ.ജി.ടി.ഇ (കേരള ഗവ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) നടത്തുന്ന ലോവര്‍/ഹയര്‍ പരീക്ഷയ്ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. ഈ വര്‍ഷം മുതല്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ കൂടി ആരംഭിക്കും.
പി.എന്‍.എക്‌സ്.842/18
- Log in to post comments