ലോക വനിതാദിനം ആഘോഷിച്ചു സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ സ്ത്രീകള്‍ക്കേ സാധിക്കൂ: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തെ നേരായ വഴിയില്‍ മുന്നോട്ട് നയിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂ ര്‍ണാദേവി പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച ലോകവനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്‍റ്. സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് സമൂഹത്തിന്‍റെ അപചയത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ഇത് തടയപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ തന്നെ ഇതിനെതിരായി മുന്നോട്ട് വരണം. പുരുഷ വിദ്വേഷമല്ല വേണ്ടത്, മറിച്ച് പുരുഷന് പൂരകമായ രീതയില്‍ സമൂഹത്തിന്‍റെ ചാലക ശക്തിയാവാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക് ടര്‍ ആര്‍ ഗിരിജ സ്നേഹിത എന്ന പേരില്‍ തയാറാക്കിയ പരസ്യചിത്രത്തിന്‍റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, സാമൂഹ്യനീതി ഓഫീസര്‍ ഡോ.എല്‍ ഷീബ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിത കുമാരി, വനിത സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക് ടര്‍ എസ് ഉദയമ്മ, അസി. പ്രഫ: പ്രീത കൃഷ്ണന്‍, കൗണ്‍സിലര്‍ മഞ്ചു വിനോദ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസൈന്‍, പി ആര്‍ അനുപമ, എ മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്ത്രീശാക്തീകരണം വിഷയമാക്കി രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത എന്‍റെ എന്ന സിനിമാ പ്രദര്‍ശനവും നടന്നു. (പിഎന്‍പി 572/18)
- Log in to post comments