Skip to main content

'യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം' രജിസ്‌ട്രേഷൻ ഇന്ന് (ജൂലൈ 2) മുതൽ

    കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) 2020 - 23 നുള്ള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു.  2018 മുതൽ ആരംഭിച്ച പരിപാടിയിൽ സ്‌കൂൾ - കോളേജ് വിദ്യാർഥികളിൽ നിന്നുള്ള ഇന്നൊവേറ്റർമാരെ കണ്ടെത്തി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്.  2020 - 23 ലെ ഐഡിയ രജിസ്‌ട്രേഷൻ ഇന്ന് (ജൂലൈ 2) തുടങ്ങി.  ജൂലൈ 19ന് അവസാനിക്കും.  വിശദാംശങ്ങൾ https://yip.kerala.gov.in/yipapp/index.php/init/login ൽ ലഭിക്കും.  2020 - 23 ലെ പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് https://yip.kerala.gov.in/yipapp/index.php/init/login ൽ രജിസ്റ്റർ ചെയ്യാം.  
പി.എൻ.എക്സ്. 2355/2020

 

date