Skip to main content

കല്ലാർ ഇക്കോ ടൂറിസം: ഔഷധസസ്യ പ്രദർശനോദ്യാനം നാടിന് സമർപ്പിച്ചു

കല്ലാർ ഇക്കോ ടൂറിസത്തിൽ ഒരുക്കിയ ഔഷധ സസ്യ പ്രദർശനോദ്യാനം വനം മന്ത്രി അഡ്വ. കെ. രാജു നാടിന് സമർപ്പിച്ചു. വനമഹോത്സവപരിപാടികളുടെ ഭാഗമായി  കല്ലാർ ഇക്കോ ടൂറിസം സെന്ററിൽ നടന്ന ചടങ്ങിലാണ്  ഔഷധവനം പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ടൂറിസം സെന്ററിലെ അഞ്ച് സെന്റ് ഭൂമിയിൽ ഒരുക്കിയ ഔഷധോദ്യാനത്തിൽ  നക്ഷത്രവനവൃക്ഷ ഇനങ്ങളിൽപ്പെട്ട 27 മരങ്ങളും ത്രിഫല, ത്രികടു, ദശമൂലം, ദശപുഷ്പം തുടങ്ങി അപൂർവ്വ ഔഷധ സസ്യങ്ങളും  നട്ടുപരിപാലിച്ചിട്ടുണ്ട്. ഇക്കോടൂറിസം സെന്ററിലെ  ആദിവാസി ഗൈഡുമാർക്കുള്ള യൂണിഫോമിന്റെ വിതരണവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുഖ്യവനം മേധാവി പി.കെ. കേശവൻ, ചീഫ് വൈൽഡ്ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വർമ്മ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 2360/2020

date