Post Category
'ദൈവത്തിന്റെ പുസ്തകം' : സംവാദം ഇന്ന് (മാര്‍ച്ച് 14)
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കെ. പി. രാമനുണ്ണിയുടെ 'ദൈവത്തിന്റെ പുസ്തക'ത്തെപ്പറ്റി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. ഇന്ന് (മാര്‍ച്ച് 14) വൈകുന്നേരം ആറിന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംബന്ധിക്കും. ചര്‍ച്ചയില്‍ എം.എല്‍.എ മാരായ വി.ഡി. സതീശന്‍, ഡോ. എന്‍. ജയരാജ്, പ്രൊഫ. കെ.യു. അരുണന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സാമാജികരുമായി കെ.പി. രാമനുണ്ണി സംവദിക്കും. അദ്ദേഹത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ആദരിക്കും. തുടര്‍ന്ന് ഫിറോസ് ബാബു, രഹ്ന എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും നടക്കും.
പി.എന്‍.എക്‌സ്.930/18
date
- Log in to post comments