മികച്ച ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനം 15 ന്
സംസ്ഥാനത്തെ ആയൂര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ഡോക്ടര്‍മാര്‍ക്കും, ആയുര്‍വേദ കോളേജ് അധ്യാപകര്‍ക്കുമുള്ള 2017 ലെ സംസ്ഥാനതല അവാര്‍ഡ് ദാനം മാര്‍ച്ച് 16 ന് ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളില്‍ ആയുഷ് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും.
ഭാരതീയ ചികിത്സാ വകുപ്പ് മുന്‍ മേധാവി ഡോ. സി. എ. രാമന്‍ അഷ്ടാംഗരത്‌ന അവാര്‍ഡിനും (25000 രൂപയും സര്‍ട്ടിഫിക്കറ്റും, പ്രശസ്തി ഫലകവും ഭാരതീയ ചികിത്സാ വകുപ്പ് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി. ഷീല കാറളം ധന്വന്തപി അവാര്‍ഡിനും (15000 രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജിലെ കായചികിത്സാ ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും എച്ച്.ഒ.ഡിയുമായ ഡോ. പി.കെ. ധര്‍മ്മപാലന്‍ ആയുര്‍വേദ കോളേജിലെ മികച്ച അധ്യാപകനുള്ള ആത്രേയ അവാര്‍ഡിനും (15000 രൂപയും സര്‍ട്ടിഫിക്കറ്റും, പ്രശസ്തി ഫലകവും) അര്‍ഹരായി.
തൃശൂര്‍ മാള കെ.പി. പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി ആയൂര്‍വേദ ആശുപത്രി ചീഫ് ഫിസിഷ്യന്‍ ഡോ. റോസ് മേരി വിത്സനാണ് സ്വകാര്യ മേഖലയിലെ മികച്ച ആയൂര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട അവാര്‍ഡിന് അര്‍ഹമായതി. (15000 രൂപയും സര്‍ട്ടിഫിക്കറ്റും, പ്രശസ്തി ഫലകവും).
പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര ഗവ: ആയൂര്‍വേദ ഡിസ്‌പെന്‍സറിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (എന്‍.സി) ഡോ. എ. വഹീദാ റഹ്മാന്‍ ഭാരതീയ ചികിത്സാ വകുപ്പിലെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള ചരക അവാര്‍ഡിന് അര്‍ഹമായി. 15000 രൂപയും, സര്‍ട്ടിഫിക്കറ്റും പ്രശസ്തി ഫലകവും). മാര്‍ച്ച് 15 ന് വൈകിട്ട് കനകക്കുന്ന് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി അവാര്‍ഡുദാനം നിര്‍വഹിക്കും.
പി.എന്‍.എക്‌സ്.933/18
- Log in to post comments