ഭാരത്‌ജ്യോതി അവാര്‍ഡ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
ഭാരത്‌ജ്യോതി അവാര്‍ഡ് (2018)ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അര്‍ഹനായി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ് സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയതാണ് ഭാരത്‌ജ്യോതി അവാര്‍ഡ്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്‍ഡ്യന്‍ വ്യക്തിത്വങ്ങള്‍ക്ക് അവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് വര്‍ഷംതോറും ഭാരത്‌ജ്യോതി അവാര്‍ഡുകള്‍ നല്‍കുന്നത്. രാഷ്ട്രീയം, ശാസ്ത്ര സാങ്കേതികം, വിദ്യാഭ്യാസം, വ്യവസായം, കലാസാഹിത്യം, സാമൂഹിക പ്രവര്‍ത്തനം എന്നീ മേഖലകളിലെ സവിശേഷമായ സംഭാവനകള്‍ക്കാണ് ഭാരത്‌ജ്യോതി അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ജമ്മു കാശ്മീര്‍ നിയമസഭാ സ്പീക്കര്‍ കാവിന്ദര്‍ ഗുപ്തയ്ക്കായിരുന്നു ഈ അവാര്‍ഡ്.
നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ നിയമസഭയുടെ നടത്തിപ്പിലും ഭരണ, പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിലും പ്രകടിപ്പിച്ച പ്രാഗത്ഭ്യവും നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നൂതന പദ്ധതികളും കണക്കിലെടുത്താണ് ഇന്ത്യയിലെ നിയമസഭാ സ്പീക്കര്‍മാരില്‍ നിന്ന് പി. ശ്രീരാമകൃഷ്ണനെ 2018-ലെ അവാര്‍ഡിന് തെരഞ്ഞെടുത്തത്.
മാര്‍ച്ച് 26 ന് ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ചടങ്ങിന്റെ ഭാഗമായി സാമ്പത്തിക വളര്‍ച്ചയും ദേശീയോദ്ഗ്രഥനവും എന്ന വിഷയത്തില്‍ അന്താരാഷ്ട്ര സെമിനാറും നടക്കും. ചടങ്ങില്‍ ശിവരാജ് പാട്ടീല്‍ മുഖ്യ അതിഥി ആയിരിക്കും. ലഫ്. കേണലും മുന്‍ ഗവര്‍ണറുമായ കെ.എന്‍. സേഥും പരിപാടിയില്‍ സംബന്ധിക്കും.
പി.എന്‍.എക്‌സ്.935/18
- Log in to post comments