Post Category
ആറډുള നെല്‍കൃഷി : 74.56 ടണ്‍ നെല്ല് സംഭരിച്ചു
ആറډുള പ്രദേശത്ത് നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയിന്‍ കീഴില്‍ വിളവിറക്കിയ പാടങ്ങളില്‍ നിന്ന് ഇതുവരെ 74.56 ടണ്‍ നെല്ല് സംഭരിച്ച് സംസ്കരണത്തിനായി ഓയില്‍പാം ഇന്‍ഡ്യയില്‍ എത്തിച്ചിട്ടുള്ളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫ് അറിയിച്ചു. ഏകദേശം 300 ഹെക്ടര്‍ സ്ഥലത്താണ് ഈ വര്‍ഷം കൃഷിയിറക്കിയിട്ടുള്ളത്. ആറډുള പഞ്ചായത്ത് പരിധിയില്‍പ്പെട്ട പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രില്‍ രണ്ടിന് ആരംഭിക്കും. ആറډുളയില്‍ നിന്ന് ശേഖരിക്കുന്ന നെല്ല് മുന്‍വര്‍ഷത്തെപ്പോലെ ആറډുള ബ്രാന്‍ഡ് അരിയായി സപ്ലൈ കോ മുഖേന വിപണിയിലെത്തിക്കും. നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിന് കൃഷി വകുപ്പ് അധികമായി നിയോഗിച്ചിരുന്ന പാഡി ഓഫീസര്‍മാര്‍ ചുമതലയേറ്റതോടെ നെല്ല് സംഭരണം സംബന്ധിച്ച നടപടികള്‍ കൂടുതല്‍ ഊര്‍ജിതമായി.
(പിഎന്‍പി 629/18)
date
- Log in to post comments