ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് ഇന്ന് കൊച്ചിയില്‍
കൊച്ചി: ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് നിക്ക് ഉട്ട് ഇന്ന് (മാര്‍ച്ച് 15) കൊച്ചി സന്ദര്‍ശിക്കും. രാവിലെ പതിനൊന്നിന് കാക്കനാട് മീഡിയ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വിദ്യാര്‍ത്ഥികളോടൊത്തുള്ള ഉച്ചയൂണിന് ശേഷം ഉച്ചയ്ക്ക് 2.30-ന് ഇടപ്പള്ളി മുതല്‍ മഹാരാജാസ് കോളേജ് വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്യും. തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
മീഡിയ അക്കാദമി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്ത ചിത്ര മേളയില്‍ അതിഥിയായാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്. മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ െ്രെപസ് അദ്ദേഹം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിക്ക് ഉട്ട് കൊച്ചിയിലെത്തുന്നത്. വിയറ്റ്‌നാം യുദ്ധകാലത്ത് യുദ്ധത്തിന്റെ ഭീകരത ഒറ്റ ക്ലിക്കില്‍ ലോകത്തിനു മുമ്പില്‍ തുറന്ന് കാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുമ്പില്‍ സമാധാനത്തിന്റെ പ്രചാരകനായത്. അസോസിയേറ്റഡ് പ്രസിനു വേണ്ടിയെടുത്ത ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രമാണ് അദ്ദേഹത്തിന് 1973 ല്‍ പുലിറ്റ്‌സ്യര്‍ െ്രെപസ് നേടിക്കൊടുത്തത്.
- Log in to post comments