Skip to main content

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വ ചിത്ര മത്സരം

 

സംസ്ഥാന ഉപഭോക്തൃ കാര്യവകുപ്പ് കോളേജ്തലത്തില്‍ ഉപഭോക്തൃ നിയമങ്ങളും അവകാശ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വചിത്ര നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും.  ഹ്രസ്വ ചിത്രം അഞ്ച് മിനിട്ട് മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുളളതാകണം.  മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ പേരു വിവരങ്ങള്‍ സഹിതം ഹ്രസ്വ ചിത്രത്തിന്റെ സി.ഡി ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോടെ മാര്‍ച്ച് 24 വൈകിട്ട് അഞ്ചിനു മുമ്പ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സിവില്‍ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയം, പബ്ലിക് ഓഫീസ്  വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.  പി.ആര്‍.ഡിയുടെ ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഹ്രസ്വചിത്രങ്ങള്‍ക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും ലഭിക്കും. ഫോണ്‍: 0471 2322155.

പി.എന്‍.എക്‌സ്.943/18

date