Post Category
എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ
തിരൂര്‍ വിദ്യാഭ്യാസ ജില്ലക്കു കീഴിലുള്ള ഹൈസ്‌ക്കൂളുകളില്‍ 2012 മാര്‍ച്ച് മുതല്‍ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന / പരാജയപ്പെട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 29ന് തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ നടത്തും. 2018 ഫെബ്രുവരിയില്‍ നടത്തിയ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്‌കൂള്‍ ഗോയിങ് വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്‌കീമില്‍ ഐ.ടി പരീക്ഷ മാര്‍ച്ച് 27ന് ഇതേ കേന്ദ്രത്തില്‍ നടത്തും. പരീക്ഷയില്‍ പങ്കെടുക്കേണ്ടവര്‍ സ്‌കൂളുമായി ബന്ധപ്പെടണമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments