Post Category
ജില്ലയില്‍ സൗജന്യ വൈഫൈ സംവിധാനം ആരംഭിക്കുന്നു.
ജില്ലയില്‍ പൊതുജനത്തിന് വേണ്ടി സൗജന്യ വൈഫെ സംവിധാനം ആരംഭിക്കുന്നു. കേരള സര്‍ക്കാര്‍ ഐ.ടി മിഷനും, ബി.എസ്.എന്‍.എല്‍ മായി സഹകരിച്ച് നടപ്പിലാക്കുന്ന വൈഫെ ഹോട്ട്‌സ്‌പോട്ട് സംവിധാനം മലപ്പുറം ജില്ലയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഭവന്‍, ജില്ലാ കലക്ട്രേറ്റ്, കോട്ടപ്പടി താലൂക്ക് ആശുപത്രി, കൊളപ്പുറം ടൗണ്‍, എന്നിവിടങ്ങളിലായി ആദ്യദിനം നാല് സ്ഥലങ്ങളിലാണ് ആരംഭിച്ചത്. ആദ്യപാദത്തില്‍ 53 ഇടങ്ങളില്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ് മേനോന്‍ അറിയിച്ചു.
date
- Log in to post comments