Skip to main content

നൂറ്റാണ്ടിന്റെ പെരുമയായി കൊട്ടാരക്കര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി ഹൈടെക്കില്‍

വിദ്യാഭ്യാസ മേഖലയില്‍ ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പെരുമയുള്ള കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് പദവിയില്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി അഞ്ച് കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തിയായത്. 1894 ലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കര്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. ഡോ എം കൃഷ്ണന്‍ നായര്‍, സംസ്‌കൃത പണ്ഡിതന്‍ വേദ ബന്ധു, ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രൊഫ. എം പി മ•ദന്‍, കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ എന്‍ ബാബു, പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍ എന്നിങ്ങനെ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്
രണ്ടു നിലകളിലായി വി എച്ച് എസ് ഇ വിഭാഗത്തിനായുള്ള  മൂന്ന് വലിയ ക്ലാസ് മുറികള്‍ ഉള്‍പ്പെടെ ആറ് ക്ലാസ് മുറികളാണ് പൂര്‍ത്തിയാക്കിയത്. കമ്പ്യൂട്ടര്‍ ലാബുകള്‍, റഫറന്‍സ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആറു ക്ലാസ് മുറികളാണുള്ളത്. അഞ്ച് കോടി രൂപയുടെ കെട്ടിടം നിര്‍മിച്ച ശേഷം മിച്ചം വന്ന  60 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ്സ് മുറികളും കിച്ചന്‍ ബ്ലോക്കും നിര്‍മിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളുടെ പഠന മികവില്‍ മാത്രമല്ല കലാ-കായിക-സാംസ്‌കാരിക രംഗത്തും കരുത്തേകുന്ന പദ്ധതികള്‍ സ്‌കൂളില്‍ നടപ്പിലാക്കിവരുന്നു. സാമൂഹ്യസേവന രംഗത്ത് എന്‍ സി സി, എസ് പി സി, എന്‍ എസ് എസ് വിദ്യാര്‍ഥികളും സജീവ പങ്കാളികളാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ മുറകളും അഭ്യസിപ്പിക്കുന്നുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 2394/2020)

date