Post Category
പരിശീലനം നല്‍കി.
സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തെ പറ്റി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന നിര്‍വഹിച്ചു.ചികിത്സ തേടിയെത്തുന്ന ട്രാന്‌സ്‌ജെന്‌ഡേഴ്‌സിനോട് അനുഭാവപൂര്‍ണമായ പരിഗണന നല്‍കണമെന്ന് അവര്‍ നിര്‍ദേശിച്ചു.ട്രാന്‍സ്ജന്‍ഡേഴ്‌സിന് മാത്രമായി ആശുപത്രികളില്‍ പ്രത്യക വാര്‍ഡുകള്‍ നീക്കിവെക്കുന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.വി സുഭാഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഷിബുലാല്‍, കെ സുബ്രമണ്യന്‍, കൃഷ്ണമൂര്‍ത്തി, റിയ ഇഷ ,പ്ലിന്ഗ്ഗു സംഗീത് എന്നിവര്‍ പ്രസംഗിച്ചു.
date
- Log in to post comments