Skip to main content

കുടിവെള്ളക്ഷാമം: മുന്‍കരുതല്‍ നടപടികള്‍  ഉടന്‍ ആരംഭിക്കണം     

ഇത്തവണ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ നേരത്തേ കൈക്കൊള്ളണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍ദ്ദേശം നല്‍കി. 
    വാട്ടര്‍ കിയോസ്‌ക്കുകള്‍, ടാങ്കര്‍ ലോറിയില്‍ ജലവിതരണം തുടങ്ങി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങളെ കുറിച്ച് റവന്യൂ അധികൃതര്‍ക്ക് നേരത്തേ തന്നെ വിവരം നല്‍കുകയും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരെ അദ്ദേഹം അറിയിച്ചു.
    കുടിവെള്ള വിതരണത്തില്‍ സാമൂഹിക-യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതയും ആരായണം. വരള്‍ച്ചയുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനാവും വിധം തദ്ദേശ സ്ഥാപനങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പി എന്‍ സി/500/2018 

date