Skip to main content

പ്രജ്ഞ 2020 ക്വിസ് മത്സരം 30ന്

സംസ്ഥാനത്തെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഖാദി ഗ്രാമവ്യവസായ ബോർസ് സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരം പ്രജ്ഞ - 2020 സംഘടിപ്പിക്കും. 70 ശതമാനം ചോദ്യങ്ങൾ പൊതു വിജ്ഞാനത്തിൽ നിന്നും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്ന വിഭാഗത്തിൽ നിന്നുമായിരിക്കും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എട്ട് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് ക്വിസിൽ പങ്കെടുക്കാം. ഡോ.ജി.എസ് പ്രദീപ് ക്വിസ് മത്സരം നയിക്കും. 30ന് പകൽ 11ന് സ്‌ക്രീനിങ്ങിനുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും www.kkvib.org എന്ന ബോർഡിന്റെ സൈറ്റിൽ അപ്പ്ലോഡ് ചെയ്യും. 11 മുതൽ 11.30 വരെ ഉത്തരപേപ്പർ iokkvib@gmail.com എന്ന ഐഡിയിൽ ഇ മെയിൽ ചെയ്യാം. ഒക്ടോബർ ഏഴിന് ഫൈനൽ. ഫോൺ: 9447271153.
 

date