Skip to main content

കോവിഡ് 19: ഗൃഹചികിത്സയില്‍ 221 പേര്‍

ജില്ലയില്‍ കോവിഡ് രോഗബാധിതരായ 221 പേര്‍ ഗൃഹചികിത്സയിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുവരെ 263 പേരാണ് ഗൃഹചികിത്സയില്‍ പ്രവേശിച്ചത്. 42 പേര്‍ രോഗം ഭേദമായി ഗൃഹനിരീക്ഷണത്തില്‍ നിന്നും പുറത്തുവന്നു. കോവിഡ് രോഗ സ്ഥിരീകരണം നടത്തുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെയിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്കാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡപ്രകാരം സ്വന്തം വീടുകളില്‍  സുരക്ഷിത ചികിത്സ നടത്തുക.  
രോഗ സ്ഥിരീകരണം നടത്തിയ ശേഷം ഗൃഹചികിത്സയില്‍ പ്രവേശിക്കുന്നവര്‍ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മരുന്ന്, ലഘുവ്യായാമം, ഉറക്കം, ആഹാരരീതികള്‍ എന്നിവ പാലിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അധികൃതരെ വിവരമറിയിക്കുകയും ചികിത്സ തേടുകയും വേണം. മറ്റു രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ പത്താം ദിവസം ആന്റിജന്‍/ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയമാകണം.
നെഗറ്റീവ് ആകുന്നപക്ഷം  നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്നതോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍  കഴിയുമെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2433/2020)

 

date