Skip to main content

ജനകീയ ഹോട്ടൽ  ഉദ്ഘാടനം ചെയ്തു

 

 
സംസ്ഥാന സർക്കാറിന്റെ പന്ത്രണ്ടിന പരിപാടികളിൽ  പ്രധാനപ്പെട്ട വിശപ്പുരഹിത കേരളം - ജനകീയ ഹോട്ടൽ പുറമേരി പഞ്ചായത്ത് പ്രസിഡന്റ്  കെ.അച്ചുതൻ പുറമേരി ടൗണിൽ ഉദ്ഘാടനം ചെയ്തു.  ദുർബല വിഭാഗങ്ങൾക്കും അശരണർക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ  നിരക്കിലും ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വൈസ് പ്രസിഡന്റ് പ്രസീത കല്ലുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പുതിയോട്ടിൽ, സരള പുളിയനാണ്ടിയിൽ, ബീന ദാസപുരം, ചെയർപേഴ്സൺ റീത്ത ചക്യത്ത്, സെക്രട്ടറി രാമചന്ദ്രൻ എം, മെമ്പർ സെക്രട്ടറി കെ.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .

date