Skip to main content

ദീര്‍ഘ നാളത്തെ കാത്തിരുപ്പ് യാഥാര്‍ഥ്യമായി:  കെ.യു ജനീഷ് കുമാര്‍ എംഎല്‍എ

 

ദീര്‍ഘ നാളത്തെ കാത്തിരുപ്പിനൊടുവില്‍ കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.  ജില്ലയിലെ മാത്രമല്ല സമീപ ജില്ലയിലെ ധാരാളം പാവപ്പെട്ട ജനങ്ങള്‍ക്കും ഉപകാരപ്രദമാകും വിധമാണ് മെഡിക്കല്‍ കോളേജ് കോന്നിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം ധ്രുതഗതിയിലാണ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം നടന്നിട്ടുള്ളത്. മുടങ്ങി കിടന്ന നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കരാര്‍ കമ്പനിക്ക് കുടിശ്ശിക നല്‍കി പുനരാരംഭിച്ചു. 

2019 ഡിസംബര്‍ മുതല്‍ ഓരോ ആഴ്ച്ചയിലും ഉദ്യോഗസ്ഥരുമായി നിരന്തരം റിവ്യൂ മീറ്റിംങ്ങുകള്‍ നടത്തി നിര്‍മ്മാണ നിര്‍ദേശങ്ങള്‍ നല്‍കിയാണ് ദ്രുതഗതിയില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കിയത്. കരാര്‍ കമ്പനിക്ക് നല്‍കിയ 110 കോടിയില്‍ 74 കോടി രൂപയും നല്‍കിയത് ഈ സര്‍ക്കാരാണ്. ഐ.പി യും രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനവും ഇനി വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഇതിനായി 338 കോടിയുടെ പദ്ധതിയ്ക്ക് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ഐ.പിയ്ക്കായി തസ്തിക സൃഷ്ടിക്കാനും അനുമതി ആവശ്യപ്പെട്ടിട്ടുള്ളതായി ജനീഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു.

 

date