Skip to main content

പാമ്പ് പിടിക്കുന്നതിന്  പരിശീലനം; അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ പിടികൂടി  അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വിട്ടയയ്ക്കുന്ന പ്രക്രിയ കൃത്യവും  ഉത്തരവാദിത്വപരമായ  ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി  വനംവകുപ്പ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു പാമ്പ് പിടിക്കുന്നതിനുളള  പരിശീലനത്തിനായി  താല്‍പര്യമുളള  പത്തനംതിട്ട ജില്ലയിലുളള സന്നദ്ധ സേവകരില്‍ നിന്നും  അപേക്ഷകള്‍  ക്ഷണിച്ചു.  അപേക്ഷ ഈ മാസം 30 നകം  എലിയറയ്ക്കലിലുളള  സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നേരിട്ടോ കത്ത് മുഖേനയോ acfsfpta@gmail.comacf.sf-pta.for@kerala.gov.in    എന്ന വിലാസത്തിലുളള ഇ-മെയിലിലോ അയക്കണമെന്ന്  അസിസ്റ്റന്റ്  ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.  

 

date