Skip to main content
..

സാംസ്‌കാരിക പൈതൃക ഗ്രാമങ്ങൾ സംരക്ഷിക്കുന്നതില്‍ ടൂറിസം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം :  മന്ത്രി എ.കെ ബാലന്‍

 

സംസ്ഥാനത്തെ സാംസ്‌കാരിക പൈതൃകമുള്ള ഗ്രാമങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക്  ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാര്‍ണാര്‍ഥം കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ഒരുക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച്  സംസാരിക്കുകയായിരുന്നു മന്ത്രി.  ചെമ്പൈ പൈതൃക സംഗീത ഗ്രാമം പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ യാഥാര്‍ത്ഥ്യമാക്കും. ചെമ്പൈ താമസിച്ചിരുന്ന വീടിന്റെ നവീകരണം, സാംസ്‌ക്കാരികകേന്ദ്രം, മ്യൂസിയം, തിയേറ്റര്‍, ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആവശ്യമെങ്കില്‍ ബാക്കി തുക നല്‍കാന്‍ സാംസ്‌ക്കാരിക വകുപ്പ് തയ്യാറാണ്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഗ്രാമമാക്കി ചെമ്പൈ ഗ്രാമത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

date