Skip to main content

21 പുക പരിശോധന കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി 

 

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പുക പരിശോധനാ കേന്ദ്രങ്ങളിൽ  നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 21  കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകിയതായി റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ. ടി. ഒ) പി. ശിവകുമാർ അറിയിച്ചു. ജില്ലയിൽ ഇന്ന് 31 പുക പരിശോധനാ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വരു ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ടി. ഒ അറിയിച്ചു. 
 എം.വി.ഐ. മാരായ താഹിറുദീൻ , എൻ . വിനോദ് , എൻ.എ. എം. വി. ഐ. മാരായ ഹരികൃഷ്ണൻ, രഞ്ജിത്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
 

date