Skip to main content

ജില്ലയില്‍ കോവിഡ് വ്യാപനം തീവ്രമാകുന്നു  ജാഗ്രത കൈവിടരുത് - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കോവിഡ് വ്യാപനം അതി തീവ്രമാകുന്നു. ജില്ലയില്‍ ഒറ്റദിവസം തന്നെ 319 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ജാഗ്രത ഊര്‍ജിതപ്പെടുത്തേണ്ടതിന്റെ  അനിവാര്യത  വര്‍ദ്ധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് പറഞ്ഞു. നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവ് വരുത്തിയതോടെ സമ്പര്‍ക്ക വ്യാപന കേസുകള്‍ ജില്ലയിലാകെ വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ (സെപ്റ്റംബര്‍ 17) മാത്രം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍   290  കേസുകളും സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും  നഗരഗ്രാമ വ്യത്യാസങ്ങളില്ലാതെ കേസുകള്‍ വര്‍ദ്ധിക്കുന്നത്  ആശങ്ക ഉണര്‍ത്തുന്നു. കേസുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം  തന്നെ  മരണനിരക്കിലും വര്‍ദ്ധനവ് ഉണ്ടാകുകയാണ്. സാമൂഹ്യജീവിതം സാധാരണനിലയില്‍ ആയിത്തീരുന്നതോടെ കോവിഡ് പ്രതിരോധത്തിനായി പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളില്‍  വീഴ്ച വരുത്തുന്നതാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയരാന്‍ കാരണമാകുന്നത്. ശാരീരിക അകലം പാലിക്കാനും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും വരുത്തുന്ന അലംഭാവതോടൊപ്പം  തന്നെ  മാസ്‌കിന്റെ  ഉപയോഗത്തിലും ജാഗ്രത കുറവ് കാണിക്കുകയാണ് പലരും. പൊതു ചടങ്ങുകളും കൂട്ടം കൂടലുകളും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ പരസ്യമായിത്തന്നെ ലംഘിക്കപ്പെടുന്ന രീതിയില്‍ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയാണ്. 

 ദിവസേന ഒന്നില്‍ കൂടുതല്‍ കോവിഡ് മരണങ്ങള്‍ജില്ലയില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വരും  ദിവസങ്ങളിലും  രോഗ വ്യാപനം ഇനിയും  ഉയരാരാനാണ് സാധ്യത. അതിനാല്‍  കൂടുതല്‍  ജാഗ്രതആവശ്യമാണ്.  സെപ്റ്റംബര്‍ 21   മുതല്‍  കൂടുതല്‍ ഇളവുകള്‍ വരുന്നതോടുകൂടി  പ്രതിരോധ നടപടികളില്‍ കൂടുതല്‍  ശ്രദ്ധിക്കണം. പ്രതേകിച്ചു  60 വയസിനു മുകളില്‍  പ്രായമായവര്‍, കുട്ടികള്‍  മറ്റു രോഗങ്ങള്‍  ഉള്ളവര്‍ എന്നിവരിലേക്കു  രോഗ വ്യാപനം തടയുന്നതിന് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ആരോഗ്യവകുപ്പ് നല്‍കുന്ന  ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതും വരും ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത തുടരേണ്ടതാണ് എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്  അറിയിച്ചു.

date