Skip to main content

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അയനിക്കൂട്ടം കോളനി ഭാഗം), ഇരുവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (വള്ളംകുളം മാര്‍ക്കറ്റ് മുതല്‍ മുഞ്ഞനാട്ട് എബനേസര്‍ വരെ), പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, കവിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 (എണ്ണൂറ്റിപ്പടി പട്ടറേത്ത് റോഡില്‍ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷന്‍) എന്നീ സ്ഥലങ്ങള്‍ ഇന്ന്(സെപ്റ്റംബര്‍ 18) മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയന്‍മെന്റ് സോണ്‍ നിയന്ത്രണം  അവസാനിച്ച സാഹചര്യത്തിലും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ  (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഉത്തരവായത്.

date