Post Category
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മഴവെള്ള സംഭരണിക്ക് അപേക്ഷിക്കാം
ക്ഷീരവികസനവകുപ്പ് 2020-21 വര്‍ഷം ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിപ്രകാരം ക്ഷീര സഹകരണ സംഘങ്ങളില്‍ 2,66,000 രൂപ ചിലവാക്കി മഴവെള്ള സംഭരണി സ്ഥാപിക്കുമ്പോള്‍ 2,00,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്നും ക്ഷണിച്ചു.
താല്പര്യമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ ഭരണസമിതി തീരുമാനം ഉള്‍പ്പടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം അതാത് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
.
date
- Log in to post comments