Skip to main content

ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്(സെപ്തംബര്‍ 19)

കുളക്കട ഗ്രാമപഞ്ചായത്തിലെ  ഭൂരഹിത,  ഭവനരഹിതരായ കുടുംബങ്ങള്‍ക്ക്  ലൈഫ് മിഷന്‍ വഴി  നിര്‍മിച്ച് നല്‍കുന്ന  ഫ്‌ളാറ്റ് സമുച്ചയത്തിന്റെ  ശിലാസ്ഥാപനം
ഇന്ന്(സെപ്റ്റംബര്‍ 19) ഉച്ചക്ക് 12ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ  നിര്‍വഹിക്കും.
കുളക്കട ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന്  49.72 ലക്ഷം രൂപയ്ക്ക് വാങ്ങിയ പൂവറ്റൂര്‍ ആലുംകുന്നില്‍ കാവിന് സമീപത്തെ 1.66 ഏക്കര്‍ ഭൂമിയിലാണ് ഫ്ളാറ്റ് നിര്‍മിക്കുന്നത്. 40 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍  രണ്ട് നിലകളുള്ള നാല്  കെട്ടിടങ്ങള്‍ അടങ്ങുന്നതാണ് ഫ്‌ളാറ്റ് സമുച്ചയം.
പട്ടികജാതി വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയും പഞ്ചായത്ത് പൊതു ഫണ്ടില്‍ നിന്നും 45.5 ലക്ഷം  രൂപയും ഉള്‍പ്പെടെ  50.5 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍വഹണ ചുമതല.
ചടങ്ങില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, വൈസ് പ്രസിഡന്റ് ആര്‍ രാജേഷ്, പഞ്ചായത്ത് അംഗങ്ങള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2481/2020)

 

date