Post Category
'കീ സമ്മിറ്റ് 2018' : സമ്മാന വിതരണം മാര്‍ച്ച് 20 ന്
നവീന ആശയങ്ങളുള്ള യുവാക്കള്‍ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പശ്ചാത്തലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഒരുക്കിയ 'കീ സമ്മിറ്റ് 2018' ശില്പശാലയില്‍ വിജയിച്ച യുവാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സമ്മാന വിതരണത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 20 ന് രാവിലെ 10.30 ന് തിരുവന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ വ്യവസായ കായിക-യുവജനകാര്യവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. സമ്മാന തുക സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അല്‍ഡ്രല്‍ വെഞ്ച്വര്‍ ഉടമ റാഡോപോളാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അദ്ധ്യക്ഷത വഹിക്കും
പി.എന്‍.എക്‌സ്.1038/18
date
- Log in to post comments