Skip to main content

ലൈഫ് മിഷന്‍  2284 വീടുകള്‍ പൂര്‍ത്തിയാക്കി : ജില്ല രണ്ടാം സ്ഥാനത്ത്

    
    ലൈഫ് മിഷന്‍റെ ഭാഗമായി ജില്ലയില്‍ 2284 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. വിവിധ ഭവന പദ്ധതികളിലുള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാനാകാത്ത വീടുകള്‍ മാര്‍ച്ച് 31 നകം ലൈഫ് മിഷന്‍റെ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ജില്ലയിലാകെ 9151 വീടുകളാണ് നിര്‍മിക്കുക. പണി പൂര്‍ത്തിയായ വീടുകളില്‍ 1436 വീടുകള്‍ പട്ടികവര്‍ഗ വകുപ്പ് നിര്‍മിച്ചവയാണ്. പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുളള എസ്റ്റിമെറ്റ് തുക മുഴുവനും നല്‍കിയതായി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് 8.25 കോടി സ്പില്‍ ഓവര്‍ വീടുകളുടെ പൂര്‍ത്തീകരണത്തിനായി നല്‍കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളില്‍ ജില്ല രണ്ടാമതാണ്. 

date