Skip to main content

സര്‍ക്കാര്‍ ഓഫീസുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ടേംസ് (TERMS)  സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ ചേര്‍ക്കണം

    സ്റ്റേഷനറിയും മറ്റ് ഓഫീസ് സാമഗ്രികളുടേയും വിതരണം സുഗമമാക്കുന്നതിന് ടേംസ് (TERMS) സോഫ്റ്റ്‌വെയറില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാര്‍ച്ച് 31 നകം ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ http://emist.keltron.in എന്ന ഓണ്‍ലൈന്‍ വിലാസത്തില്‍ ലഭ്യമാണ്. ലോഗിന്‍ ചെയ്യുന്നത് സംബന്ധിച്ചും വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ചും കൂടുതല്‍ അറിയാന്‍ 
http://stationery.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അതാത്   സ്റ്റേഷനറി ഓഫീസുകളുമായി ടെലിഫോണില്‍ ബന്ധപ്പെടുകയോ ചെയ്യണം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്റ്റേഷനറി സാമഗ്രികള്‍ക്കായുള്ള ഇന്‍ഡന്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയുമെന്നും അതിനടുത്ത ഘട്ടമായി സ്റ്റേഷനറി ഓഫീസ് സാമഗ്രികള്‍ ഓരോ ഓഫീസിലും നേരിട്ട് എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്റ്റേഷനറി കണ്‍ട്രോളര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1048/18

date