പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരിശീലനം
കൊച്ചി: പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി മാര്‍ച്ച് 23, 24 തീയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 23ന് രാവിലെ 9.15ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി. ശ്രീധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുരേഷ് ബാബു തോമസ്, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (അഡ്മിനിസ്‌ട്രേഷന്‍) എസ്. ഷഫീഖ് റഹ്മാന്‍, സ്റ്റേറ്റ് അറ്റോര്‍ണി കെ.വി. സോഹന്‍ എന്നിവര്‍ പ്രസംഗിക്കും.
ആദ്യസെഷനില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സൈബര്‍ നിയമങ്ങളെ കുറിച്ച് ക്ലാസ് നയിക്കും. ഇ.എസ്. ബിജുമോന്‍, അഡ്വ. കഴക്കൂട്ടം നാരായണന്‍ നായര്‍ എന്നിവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 24ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തും.
- Log in to post comments