ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം
കൊറിയന്‍ സര്‍ക്കാര്‍, കൊറിയന്‍ സൊസൈറ്റി ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് ഡിസബിലിറ്റീസും യുനസ്‌കാപ്മായും സഹകരിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാന്‍ അവസരം. കാഴ്ച, കേള്‍വി എന്നിവയ്ക്കും ശാരീരികവും ബുദ്ധിപരവുമായ വികാസത്തിനും തകരാറുകളുള്ള 13 മുതല്‍ 19 വയസുവരെയുള്ള ഭിന്നശേഷിക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
ഗ്ലോബല്‍ ഐ.ടി. ചലഞ്ചില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിന് ജൂണില്‍ കുരുക്ഷേത്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ദേശീയ ഐ.ടി. മത്സരവും സംഘടിപ്പിക്കും.
13 നും 19 നും ഇടയില്‍ പ്രായമുള്ള ഐ.ടി. മേഖലയില്‍ പരിജ്ഞാനമുള്ള ഭിന്നശേഷിക്കാര്‍ക്കാണ് ദേശീയ ഐ.ടി. മത്സരത്തിലും ഗ്ലോബല്‍ ഐ.ടി. ചലഞ്ചിലും പങ്കെടുക്കാനാകുക. അംഗീകൃത സ്ഥാപനം നല്‍കുന്ന ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടെയാണ് അപേക്ഷിക്കേണ്ടത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍, പഠനം നിര്‍ത്തിയവര്‍, കോളേജില്‍ പോകാന്‍ കഴിയാത്തവര്‍ എന്നിവരാണെങ്കിലും ഇംഗ്ലീഷ് ഭാഷ അനായാസേന സംസാരിക്കാന്‍ കഴിയണം.
കേരളത്തിലെ മത്സരാര്‍ത്ഥികളെ കണ്ടെത്താനുള്ള ചുമതല സംസ്ഥാന സാമൂഹ്യനീതി വകുപ്പിനാണ്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 15 നകം ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 18 00 120 1001 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിക്കണം.
പി.എന്‍.എക്‌സ്.1107/18
- Log in to post comments