Skip to main content

എറണാകുളം അറിയിപ്പുകള്‍

വേനല്‍ക്കാലകൃഷിയില്‍ ജലവിനിയോഗം: ചര്‍ച്ച 26ന്

കൊച്ചി:  വൈറ്റില കൃഷിഭവനില്‍ വേനല്‍ക്കാലകൃഷിയില്‍ ജലവിനിയോഗം എന്ന വിഷയത്തിലുള്ള ചര്‍ച്ച സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26ന് രാവിലെ 11ന് \ടക്കുന്ന ചര്‍ച്ചയില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ  കര്‍ഷകര്‍ പങ്കെടുക്കണമെന്ന് അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447512831.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി:  എറണാകുളം ഗവ: വികലാംഗ വനിത മന്ദിരത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663688.

 

സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്

കൊച്ചി: പുത്തന്‍കുരിശിലെ മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 24) വൈകിട്ട് നാലിന് പുത്തന്‍കാവ് എന്‍.എസ്.എസ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ മന്ത്രി പി.തിലോത്തമന്‍ \ിര്‍വഹിക്കും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ. അയ്യപ്പന്‍കുട്ടി, പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക നന്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന കുര്യാക്കോസ്,  ഗീത സുകുമാരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ.പോള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.വിശാഖ് തുടങ്ങിയവര്‍ പങ്കെടുക്കും.

പിഎസ്‌സി പരീക്ഷ പരിശീലനം

കാക്കനാട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കമ്പനി കോര്‍പ്പറേഷന്‍/ബോര്‍ഡുകളിലേക്കുളള ക്ലാര്‍ക്ക്/അസിസ്റ്റന്റ്/കാഷ്യര്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കാഴ്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റിയും എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് ഏപ്രില്‍ ഒന്‍പത് മുതല്‍ 21 വരെ കീഴ്മാട് അന്ധ വിദ്യാലയത്തില്‍ തീവ്ര പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം കീഴ്മാട് അന്ധ വിദ്യാലയവുമായി ബന്ധപ്പെടുക. ഏപ്രില്‍ 9 ന് ഭിന്നശേഷിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി പ്രത്യേക പരിശീലവും ഉണ്ടായിരിക്കും. ഫോണ്‍- 964597100, 9400984551.

 

പ്രേരക് ഓണറേറിയം കൈപ്പറ്റണം

കാക്കനാട്: പ്രേരക്മാരുടെ 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഓണറേറിയം ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി വന്ന് കൈപ്പറ്റണമെന്ന് ജില്ല കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

സിസിടിവി ക്വട്ടേഷന്‍

കാക്കനാട്: എറണാകുളം സര്‍ക്കാര്‍ വികലാംഗ വനിത മന്ദിരത്തില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-0484 2663688.

നികുതി ഇളവ്

കാക്കനാട്: കര, നാവിക, വ്യോമസേന വിഭാഗത്തില്‍ നിന്നും വിരമിച്ച വിമുക്ത ഭട•ാരുടെ വാസഗൃഹങ്ങള്‍ക്ക് നികുതി ഇളവ് അനുവദിക്കുന്നതിന് മാര്‍ച്ച് 31 നു മുന്‍പ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതര്‍ക്ക് സാക്ഷ്യപത്രം നല്‍കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

ലേലം

കാക്കനാട്: കുന്നത്തുനാട് താലൂക്ക് വെങ്ങോല വില്ലേജ് പോഞ്ഞാശേരി കരയില്‍ വെങ്ങോല ബ്ലോക്ക് 21 ലെ റീസര്‍വേ 12/   1-5 ഉള്‍പ്പെട്ട 05.06 ആര്‍ സ്ഥലവും സര്‍വേ ചമയങ്ങളും വില്‍പ്പന നികുതി കുടിശികയിനത്തില്‍ 32,97,634 രൂപയും പലിശയും ഈടാക്കുന്നതിന് 2018 ഏപ്രില്‍ 21 ന് രാവിലെ 11 മണിക്ക് വെങ്ങോല വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. സര്‍ക്കാര്‍ ലേലങ്ങളുടെ നിബന്ധനകള്‍ ബാധകം. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കാക്കനാട്: കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്റ്റീല്‍ റാക്കുകള്‍, അലമാര എന്നിവയുടെ അറ്റകുറ്റപ്പണിക്കും പെയിന്റിംഗിനും കോട്ട്, മേശ, റാക്കുകള്‍ എന്നിവയുടെ പെയിന്റിംഗിനും ക്വട്ടേഷന്‍ ക്ഷണിച്ചു. രാവിലെ എട്ടിനും നാലിനും ഇടയില്‍ ആശുപത്രിയിലെത്തി ഇവ പരിശോധിക്കുന്നതിന് സെക്യൂരിറ്റി ഓഫീസറെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും ബന്ധപ്പെടുക. ഏപ്രില്‍ 2 ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേ ദിവസം 2.30 ന് ക്വട്ടേഷന്‍ തുറക്കും. 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

കാക്കനാട്: കേരള ഹൈക്കോടതിയില്‍ 20 എയര്‍ കണ്ടീഷണറുകളുടെ എഎംസി എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് ഉച്ചയ്ക്ക് രണ്ടു വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അന്നേ ദിവസം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 0484 2562436.

 

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കാക്കനാട്: കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. മട്ടാഞ്ചേരി കെ.എം. മുഹമ്മദ് കമ്മ്യൂണിറ്റി ഹാള്‍, കല്‍വത്തി കമ്മ്യൂണിറ്റി ഹാള്‍, പള്ളുരുത്തി ലൈബ്രറി, പള്ളത്തു രാമന്‍ ഹാള്‍, ഫോര്‍ട്ടുകൊച്ചി വെളി, ഇടക്കൊച്ചി കൗണ്‍സിലര്‍ ഓഫീസ് എന്നിവിടങ്ങളില്‍ കാര്‍ഡ് പുതുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണഭോക്താക്കള്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും റേഷന്‍ കാര്‍ഡും ഫീസും സഹിതം മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളുടെ പരിധിയിലുള്ളവര്‍ ഹാജരാകണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

 

പിഎസ്‌സി അഭിമുഖം

കാക്കനാട്: കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സ്റ്റഡീസ്) മലയാളം മീഡിയം കാറ്റഗറി നമ്പര്‍ - 660/2012 തസ്തകിയിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച് 23, ഏപ്രില്‍ 4, 5, 6, 11, 12, 13, 25, 26 തീയതികളില്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ കൊല്ലം ജില്ല പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടുക. 

date