Post Category
മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രാന്റ്
തദ്ദേശ സ്വയം ഭരണ വകുപ്പും ശുചിത്യ മിഷനും 2016-17 ല്‍ സംയുക്തമായി നടപ്പിലാക്കിയ ഒ.ഡി.എഫ് ക്യാമ്പയിന്റെ ഭാഗമായി ടോയ്‌ലെറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് 10000 രൂപ അധിക ഗ്രാന്റായി ഫിഷറീസ് വകുപ്പ് നല്‍കും. ഗുണഭോക്താക്കള്‍ ക്ഷേമനിധി പാസ് ബുക്കും ആധാര്‍ കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം മത്സ്യഭവന്‍ ഓഫീസില്‍ മാര്‍ച്ച് 26നകം നേരിട്ട് ഹാജരാകണം.
date
- Log in to post comments