Skip to main content

മാധ്യമ സ്വാതന്ത്ര്യം-വര്‍ത്തമാനകാല വെല്ലുവിളികള്‍: സെമിനാര്‍ 16ന്   

 ദേശീയ മാധ്യമ ദിനത്തിന്റെ ഭാഗമായി നവംബര്‍ 16ന് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബുമായി ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു. മാധ്യമസ്വാതന്ത്ര്യം-വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ പ്രസ്സ്‌ക്ലബ്ബ് ഹാളിലാണ് സെമിനാര്‍. 
    രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്, സുപ്രഭാതം എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ സജീവന്‍, മനോരമ ന്യൂസ് പ്രോഗ്രാംസ് ഇന്‍ ചാര്‍ജ് എസ് ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണൂര്‍ പ്രസ്സ്‌ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് അധ്യക്ഷത വഹിക്കും.
പി എന്‍ സി/4315/2017

date