Skip to main content

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗസ്ഥർക്ക് 28ന് വീണ്ടും പരിശീലനം

 

ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ  വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഏപ്രിൽ 23 ന് വിവധ കേന്ദ്രങ്ങളിൽ നടത്തിയ കൗണ്ടിങ്  പരിശീലനത്തിൽ ഹാജരാകാൻ സാധിക്കാത്ത കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവർക്ക് നാളെ (ഏപ്രിൽ 28) രാവിലെ 10.30 മണിക്ക് കളക്ടറ്റേറ്റ് കോംമ്പൗണ്ടിലെ ജില്ല പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ പരിശീലന ക്ലാസ് നടത്തും. 23ന് പരിശീലനത്തിൽ പങ്കെടുക്കാൻ  സാധിച്ചിട്ടില്ലാത്ത കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവർ അന്നേ ദിവസം പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം. പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

date