Skip to main content

ജില്ലയിലെ കണ്ടൈൻമെൻറ് സോണുകൾ 

 

തലവടി ഗ്രാമപഞ്ചായത്ത്‌ വാർഡ് 7, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത്‌ 5, 6, 7, 11 വാർഡുകൾ, ആലപ്പുഴ നഗരസഭ വാർഡ് 46( വാടക്കനാൽ ), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് 2 ൽ ആലക്കൽ കിഴക്കേടത്ത് റോഡ്, കാവുങ്കൽ ക്ഷേത്രം കണ്ണാട്ട് റോഡ്, കണ്ണാട്ട് കുന്നുംപുറം റോഡ് വരുന്ന പ്രദേശം. പുറക്കാട് വാർഡ് 6 ൽ പീടികച്ചിറ പാലത്തിന്റെ വടക്ക്‌ കുര്യൻ പറമ്പ് വസതി മുതൽ ആന്റണി പൂന്തോപ്പ് വസതി വരെ വരുന്ന പ്രദേശം. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്‌ വാർഡ് 3 ൽ പള്ളിക്കൽ നടുവിലെമുറി വരുന്ന പ്രദേശം.  വാർഡ് 10 ൽ കറ്റാനം പ്രദേശം. വാർഡ് 14 ൽ കുരിശുംമൂട് പടിഞ്ഞാറുഭാഗം മുതൽ പനച്ചുംമൂട് ക്ഷേത്രം വരെയുള്ള പ്രദേശം, വയലാർ വാർഡ് 16 ൽ ജി ജെ ബ്രിഡ്ജ് മുതൽ കിഴക്കോട്ടു കുറ്റിവേലിത്തറ റോഡ് ഹെൽത്ത്‌ സെന്റർ പാലങ്ങാമുറി വളവ്- വെള്ളാഴത്ത് കവല കറുകന്തറ റോഡ് തുരുത്തേൽ പണ്ടാരപാട്ടം റോഡ് വരുന്നപ്രദേശം. തലവടി ഏഴാം വാർഡിൽ വ്യാസപുരം പ്രദേശം, ചുനക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12 ൽ കോമല്ലൂർ മണക്കാട് അംഗൻവാടിക്ക് പടിഞ്ഞാറ് വശവും രേണുവേലി ഭാഗം, പുന്തലക്കോട്ട് ഭാഗം, ശിവ ബ്രിക്‌സ് (കട്ടചൂള ഭാഗം വരുന്ന പ്രദേശം ), കൈനകരി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 15 ൽ വാർഡിൽ, പനക്കൽ ക്ഷേത്രം മുതൽ ചെറിമുല വരെയും തുടർന്ന് കുപ്പപ്പുറം പാലം മുതൽ സൗത്ത് ഗാന്ധി ജെട്ടി വരുന്ന പ്രദേശം. ആല വാർഡ് 11, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 21 ൽ അറവുകാട് ചക്കുംത്താ റോഡിന്റെ തെക്കുവശം പനച്ചിക്കൽ സെൻറ് ജോർജ് റോഡിന്റെ കിഴക്കുവശം മാച്ചേരിൽ മാർക്കറ്റ് റോഡിന്റെ കിഴക്കുവശം മുട്ടുങ്കൽ അർത്തുങ്കൽ പൊഴിയുടെ വടക്കുവശം അറവുകാട് മുട്ടുങ്കൽ റോഡിന്റെ പടിഞ്ഞാറുവശം വരുന്ന പ്രദേശം. എഴുപുന്ന ഗ്രാമപഞ്ചായത്ത്‌ വാർഡ് 13ൽ എരമല്ലൂർ- എഴുപുന്ന റോഡിൽ ബിൽ വടക്കുഭാഗത്ത് കോങ്കരി മഠത്തിക്കട്
റോഡിനു പടിഞ്ഞാറുവശം ക്യൂൻ ഓഫ് പീസ് ചർച്ച് റോഡിന് കിഴക്കോട്ട് എരമത്ത് കായലോരം റോഡിന് തെക്കു ഭാഗം, കറുകയിൽ ഭാഗം, എഴുപുന്ന സെൻറ് റാഫേൽ സ്കൂളിന്റെ കിഴക്ക് - വടക്കോട്ട് യവനിക റോഡിന് കിഴക്കോട്ട് റെയിൽവേ ട്രാക്ക് വരെയുള്ള ഭാഗം. കരുവാറ്റ ഗ്രാമപഞ്ചായത്ത്‌ 1, 15 വാർഡുകൾ , താമരക്കുളം ഗ്രാമപഞ്ചായത്ത്‌ വാർഡ് 6, 
നെടുമുടി 15-ാം വാർഡിൽ ഗോപൻ ജംഗ്ഷൻ മുതൽ തച്ചാട്ടച്ചിറ കോളനി തുടങ്ങി പഴയകരി ചിറ തുടങ്ങുന്ന സ്ഥലം വരെ (അശോകൻ പഴയകരിചിര) എന്ന ആളുടെ വീട് വരെ , ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ 11, 18 എന്നീ വാർഡുകൾ, വാർഡ് ആറിൽ വാർഡിൽ ആലംപള്ളി ജംഗ്ഷൻ മുതൽ ഷാപ്പുപടി നടുവിലത്തു ജംഗ്ഷൻ വരെ , ആലപ്പുഴ മുനിസിപ്പാലിറ്റി (തുമ്പോളി) വാർഡ് ഒന്നിൽ വികസനം ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള ആദ്യ റോഡും പടിഞ്ഞാറ് ബീച്ച് വരേയും എന്നിവ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

കണ്ടോൺമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

 എഴുപുന്ന ഗ്രാമപഞ്ചായത്ത് 3, 4, 13 വാർഡുകൾ,  കാവാലം ഗ്രാമപഞ്ചായത്ത് 5 , 7 വാർഡുകൾ എന്നിവ കണ്ടൈൻമെൻറ്  സോണിൽ നിന്ന് ഒഴിവാക്കി.

date