Skip to main content

മുളിയാര്‍ സി.എച്ച്.സിയില്‍ സി.എഫ്.എല്‍.ടി.സിയും കോവിഡ്, പനി ക്ലിനിക്കും തുറക്കും

മുളിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഓക്‌സിജന്‍ സൗകര്യങ്ങളടക്കമുള്ള 25 ബെഡുകളുള്ള സി.എഫ്.എല്‍.ടി.സിയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ്, പനി ക്ലിനിക്കും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്‍ എച്ച്.ആര്‍. നോഡല്‍ ഓഫീസര്‍ ഡോ. പ്രസാദ് തോമസ്, കണ്‍ടെയ്ന്‍മെന്റ് സോണ്‍ ആന്റ് ക്ലസ്റ്റര്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഡോ.മാത്യു. ജെ. വാളംപറമ്പില്‍ എന്നിവര്‍ മുളിയാര്‍ സി.എച്ച്.സി സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ജില്ലാ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഭൗതിക സൗകര്യങ്ങള്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഒരുക്കും. കോവിഡ് കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനവും ആബുലന്‍സ് സര്‍വീസും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാറഡുക്ക ബ്ലോക്കിലെ ഏഴു പഞ്ചായത്തിലും പ്രാഥമിക പരിപാലന കേന്ദ്രങ്ങളും ആരംഭിച്ചുട്ടുണ്ട്.

date