Skip to main content

അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, നിലമ്പൂര്‍ വ്യാപാരിവ്യവസായി ഏകോപന സമിതി എന്നിവ ചേര്‍ന്ന് നടത്തുന്ന റീട്ടെയില്‍മാനേജ്‌മെന്റ് കോഴ്‌സിനുള്ള അപേക്ഷ ക്ഷണിക്കുന്നു. ടെക്സ്റ്റയില്‍സ്, ജ്വല്ലറി, മറ്റു വ്യവസായസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്നവരെ ലക്ഷ്യംവെച്ചാണ് പരിശീലന പരിപാടി നടത്തുന്നത്. റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം സൗജന്യമാണ്. 2017 നവംബര്‍20 ന് മുന്‍പ് നിലമ്പൂര്‍ ജെ.എസ്.എസ്.ഓഫീസില്‍ അപേക്ഷയും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 221979, 9746942718 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

date