Skip to main content

അതിദരിദ്രര്‍ക്കായി മൈക്രോ പ്ലാന്‍ തയ്യാറാക്കി വെളിയങ്കോട് പഞ്ചായത്ത്

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രര്‍ക്കായി  മൈക്രോ പ്ലാന്‍ പദ്ധതി രൂപീകരണവും വാര്‍ഡ്തല സമിതി യോഗവും ചേര്‍ന്നു. ഗ്രാമപഞ്ചായത്ത്   കോണ്‍ഫറന്‍സ്  ഹാളില്‍ ചേര്‍ന്ന പരിപാടി പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേല്‍ ഷംസു  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ  പട്ടികയില്‍  ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഉപഭോക്താക്കള്‍ക്കും  സര്‍ക്കാര്‍  മാനദണ്ഡങ്ങള്‍ക്ക്  വിധേയമായി സേവനങ്ങള്‍ സമയബന്ധിതമായി എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സെയ്ത് പുഴക്കര, റംസീ റമീസ്, പഞ്ചയത്ത് അംഗങ്ങളായ ഹുസൈന്‍ പാടത്തക്കായില്‍, ഷെരീഫ മുഹമ്മദ്, റസ്‌ലത്ത്,  സെക്കീര്‍, സബിത, സുമിത രതീഷ്, കെ. വേലായുധന്‍,പി. വേണുഗോപാല്‍, മുസ്തഫ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജന്‍, അസിസ്റ്റന്റ്  സെക്രട്ടറി കവിത, വി.ഇഒ ജയേഷ്,  ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, വാര്‍ഡ് തല സമിതി അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു. മൈക്രോ പ്ലാന്‍ രൂപികരണ ചര്‍ച്ചകള്‍ക്ക് പഞ്ചായത്ത് ജീവനക്കാരായ പി. രാധാകൃഷ്ണന്‍, അനു ഡേവിഡ് ഡെല്‍വിന്‍,  വി.ഇ.ഒ ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

date