Skip to main content

അറിയിപ്പുകള്‍

അറിയിപ്പ്

ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ Part II (Society Quota) 1st NCA- SCCC (കാറ്റഗറി നമ്പര്‍ 589/2021) തസ്തികയ്ക്ക് 2021 നവംബര്‍ 30ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരെഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

 

 

അറിയിപ്പ്

 

ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/കാഷ്യര്‍ Part II (Society Quota) 1st NCA- Hindu Nadar (കാറ്റഗറി നമ്പര്‍ 591/2021)തസ്തികയ്ക്ക് 2021 നവംബര്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരെഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

അറിയിപ്പ്

 

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (തസ്തികമാറ്റം വഴിയുളള നിയമനം)(കാറ്റഗറി നമ്പര്‍ 539/2019) തസ്തികയക്ക് 2019 ഡിസംബര്‍ 31ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകരില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുളള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

 

 

കോഴിവളര്‍ത്തല്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു 

 

മൃഗസംരക്ഷണ വകുപ്പ് കേജ് സിസ്റ്റത്തില്‍ കോഴികളെ വളര്‍ത്തുന്ന പദ്ധതിക്ക് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് കോഴികള്‍, വളര്‍ത്താനുള്ള കൂട്, ഒരു മാസത്തേക്കുള്ള തീറ്റ, മറ്റു മരുന്നുകള്‍ എന്നിവ അടങ്ങുന്ന ഒരു യൂണിറ്റാണ് ഗുണഭോക്താവിന് നല്‍കുക. 8000 രൂപ ചിലവ് വരുന്ന യൂണിറ്റിന് 5250 രൂപ സര്‍ക്കാര്‍ സബ്‌സിഡി വിഹിതമായി നല്‍കും. 2750 രൂപ ഗുണഭോക്തൃ വിഹിതം അടക്കണം. 

 

കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൃഗസംരക്ഷണ സ്ഥാപനങ്ങളായ ബേപ്പൂര്‍, മാങ്കാവ്, ചെറുവണ്ണൂര്‍, നല്ലളം, എലത്തൂര്‍ മൃഗാശുപത്രികള്‍ മുഖേന 105 യൂണിറ്റുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും മൃഗാശുപത്രികളുമായി ബന്ധപ്പെടണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ പത്തുവരെ നീട്ടിയതായി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

 

 

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

 

കൊയിലാണ്ടി ഗവ.ഐ ടി ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐ ടി ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം ഫോണ്‍ 0496 2631129.

 

 

 

അറിയിപ്പ്

 

ജില്ലയില്‍ എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (വിമുക്ത ഭടന്മാര്‍ മാത്രം) 

I NCA-SCCC (കാറ്റഗറി നമ്പര്‍-246/2022) തസ്തികയ്ക്ക് 2022 ജൂണ്‍ 15 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുളള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

 

 

 

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ഉപരിപഠനത്തിനായുളള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സായവര്‍ക്ക് ഹയര്‍ സെക്കന്ററി തല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്സിങ്, പാരാമെഡിക്കല്‍,പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എം ബി എ, എം സി എ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും ലഭിക്കും.വിവരങ്ങള്‍ക്ക് 0495 2378222.

 

 

 

 

 

 

 

date