Skip to main content

എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം

പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കീഡ്)  20 ദിവസത്തെ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ ജനുവരി ആറുവരെ സൂം പ്ലാറ്റ് ഫോമിലാണ് പരിശീലനം. ഐസ്  ബ്രേക്കിംഗ്, പ്രൊജക്ട് ആന്റ് പ്രൊഡക്ട് ഐഡെന്റിഫിക്കേഷന്‍ മാര്‍ക്കറ്റിംഗ്, പ്രൊജക്ട് റിപ്പോര്‍ട്ട്, ബ്രാന്‍ഡിംഗ്, ലീഗല്‍റ്റീസ് ഓഫ് ബിസിനസ്, ലൈസന്‍സ് ആന്റ് സ്‌കീംസ്, അക്കൗണ്ടിംഗ്, ബാങ്ക് ലോണ്‍ പ്രൊസിഡ്യൂര്‍, ഇന്ററാക്ഷന്‍ വിത്ത് സക്സസ്ഫുള്‍ എന്റര്‍പ്രണര്‍ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പരിശീലനം. താത്പര്യമുളളവര്‍ 1180 രൂപ ഫീസ് അടച്ച്  കീഡിന്റെ വെബ്‌സൈറ്റ് ആയ www.kied.info മുഖേന ഡിസംബര്‍ 13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ : 0484-2532890, 7012376994.

date