Skip to main content

ഊർജ സംരക്ഷണ അവാർഡ് പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപഭോക്താക്കളിൽ കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്ഇലക്ട്രോ മിനറൽ ഡിവിഷൻഎറണാകുളംഅപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്കളമശ്ശേരിസെയിന്റ് ഗോബെയിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്പാലക്കാട് എന്നിവർ അവാർഡ് നേടി. ഇടത്തരം ഊർജ ഉപഭോക്താക്കളിൽ ഒ.ഇ.എൻ (OEN) ഇൻഡ്യ ലിമിറ്റഡ്എറണാകുളംമലബാർ റിജിനൽ കോ-ഒോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂനിയൻ ലിമിറ്റഡ്മലയോര ഡയറികണ്ണൂർമലബാർ റീജിയൻ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രോഡ്യൂസേഴ്‌സ് യൂനിയൻ ലിമിറ്റഡ്വയനാട് ഡയറി എന്നിവർ പുരസ്‌കാരത്തിന് അർഹരായി. ചെറുകിട ഊർജ ഉപഭോക്താക്കളിൽ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്കൊല്ലം അവാർഡ് നേടി. കെട്ടിട വിഭാഗത്തിൽ കേരള ഡവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ (K-DISC), ക്രൗൺ പ്ലാസ ഹോട്ടൽകൊച്ചി എന്നിവർക്കാണ് അവാർഡ്. സംഘടനകൾ/ സ്ഥാപനങ്ങൾ വിഭാഗത്തിൽ സേക്രഡ് ഹാർട്ട് കോളേജ്തേവരകൊച്ചിസെന്റ് ആൽബർട്ട് കോളേജ് (Autonomous) എറണാകുളം എന്നിവർ വിജയികളായി. ഈ വിഭാഗങ്ങളിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.  ഊർജകാര്യക്ഷമത കൂടിയ ഉപകരണങ്ങളുടെ പ്രമോട്ടർമാരിൽ ചിൽട്ടൺ റഫ്രിജറേഷൻ പ്രൈവറ്റ് ലിമിറ്റഡ്എറണാകുളവും ആർക്കിടെക്റ്റ്‌സ് ആൻഡ് ഗ്രീൻ ബിൽഡിംഗ് കൺസൽട്ടൻസ് വിഭാഗത്തിൽ F5 സസ്റ്റൈനബിലിറ്റി കൺസൽട്ടൻസും അവാർഡ് നേടി. 50,000 രൂപയാണ് പുരസ്‌കാരം.

ഡിസംബർ 14ന് വൈകിട്ട് 4ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

പി.എൻ.എക്സ്. 6042/2022

date