അപേക്ഷാ തീയതി നീട്ടി
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുളള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 വരെ നീട്ടി.
പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം). ആകെസീറ്റ് - 25. അധ്യയന മാധ്യമം -മലയാളം.പ്രവേശനയോഗ്യത- ബിടെക് -സിവില്‍ എഞ്ചിനിയറിംഗ്,ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200രൂപ.
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ), പ്രായപരിധി - 35 വയസ്. യോഗ്യത - എസ്.എസ്.എല്‍.സി. ആകെ സീറ്റ് -40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അധ്യയന മാധ്യമം - മലയാളം. അപേക്ഷ ഫീസ് - 100രൂപ
ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി ഇല്ല. യോഗ്യത-എസ്.എസ്.എല്‍.സി. ആകെസീറ്റ് 25. അപേക്ഷ ഫീസ്-200രൂപ.
www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായും അപേക്ഷിക്കാം.
വിലാസം : എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട പിന്689533. ഫോണ്‍: 0468 2319740, 9847053294, 9947739442.
- Log in to post comments