Skip to main content

ജന്തുക്ഷേമ ദ്വൈവാരാചരണം; സമാപന സമ്മേളനം 31 ന്

ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല സെമിനാറും സമാപന സമ്മേളനവും ജനുവരി 31 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കും. രാവിലെ 10.30 ന് 'ജന്തുക്ഷേമവും മൃഗസംരക്ഷണ വകുപ്പും' വിഷയത്തിൽ സെമിനാർ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജനുവരി 15 മുതൽ 31 വരെ വരെ മൃഗസംരക്ഷണ വകുപ്പ് ജന്തുക്ഷേമ ദ്വൈവാരം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണം, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ പരിശീലന കൈപ്പുസ്തക പ്രകാശനം, ഫാക്കൽറ്റികളെ ആദരിക്കൽ തുടങ്ങിയവയും മന്ത്രി നിർവഹിക്കും.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയാകും. ഡോ.ശശിതരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും.

പി.എൻ.എക്സ്. 489/2023

date