Skip to main content

ബിനാലെയിൽ 'ദി ഷാഡോ സർക്കസ്' സിമ്പോസിയം

കൊച്ചി: ബിനാലെയിൽ ശനിയാഴ്ച്ച(ഫെബ്രുവരി നാല്) കലാ - ചലച്ചിത്ര പ്രവർത്തകരായ റിതു സരിൻ, ടെൻസിംഗ് സോനം എന്നിവരുടെ 'ദി ഷാഡോ സർക്കസ് : എ പേഴ്‌സണൽ ആർക്കൈവ് ഓഫ് ടിബറ്റൻ റെസിസ്റ്റൻസ് (1957 - 1974 )' എന്ന കലാവിഷ്‌കാരം സംബന്ധിച്ച് സിമ്പോസിയവും ചലച്ചിത്ര പ്രദർശനവും നടക്കും. വൈകുന്നേരം നാലിന് കബ്രാൾ യാർഡ് പവിലിയനിൽ നടക്കുന്ന സിമ്പോസിയത്തിൽ റിതുവിനും ടെൻസിംഗിനും പുറമെ കലാവിഷ്‌കാരത്തിൽ ഇവർക്കൊപ്പം സഹകരിച്ച അസോസിയേറ്റ് ക്യൂറേറ്റർ നടാഷ ജിൻവാല, എഴുത്തുകാരൻ ക്ളോഡ് ആർപി എന്നിവരും പങ്കെടുക്കും.

ധർമ്മശാല ആസ്ഥാനമായി പ്രവർത്തിക്കുന്ന റിതുവും ടെൻസിംഗും ചേർന്നൊരുക്കിയ 'ദി സൺ ബിഹൈൻഡ് ദി ക്ലൗഡ്‌സ്', 'ദി സ്വീറ്റ് റെക്കീം' എന്നീ ചലച്ചിത്രങ്ങൾ സിമ്പോസിയത്തെ തുടർന്ന് പവിലിയനിൽ പ്രദർശിപ്പിക്കും. ഞായറാഴ്ച്ച അഞ്ചിന് 'ഡിഫ് ഓൺ ദി റോഡ് അറ്റ് കെഎംബി' പരിപാടിക്കു തുടക്കമാകും. ബഹുമതികൾ സ്വന്തമാക്കിയ അന്തരാഷ്ട്ര പ്രശസ്‌തങ്ങളായ എട്ട് ഡോക്യൂമെന്ററികൾ പ്രദർശിപ്പിക്കും.

date