Post Category
വെറ്ററിനറി സർജൻ നിയമനം
ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ ബ്ലോക്കുകളിൽ രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിന് ഓരോ വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും നിയമനം. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് മണി വരെയായിരിക്കും പ്രവർത്തന സമയം. വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും .
താൽപര്യമുള്ളവർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ മെയ് 29 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് - 0487 2361216
date
- Log in to post comments