Skip to main content

ഡിപ്ലോമ അപ്രന്റീസ് ട്രെയിനി ഇന്റര്‍വ്യൂ ആറിന്

    തിരുവനന്തപുരം കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ ഡിപ്ലോമ അപ്രന്റീസ് ട്രയിനികളെ തെരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ ആറിന് ഇന്റര്‍വ്യൂ നടത്തും.  കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ്, കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി എന്നിവയില്‍ ഏതെങ്കിലും ഡിപ്ലോമയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം 11 മണിയ്ക്ക് ജോയിന്റ് കണ്‍ട്രോളര്‍ മുമ്പോകെ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണം. സ്റ്റൈപ്പന്റ് 3542/- രൂപ പ്രതിമാസം.
പി.എന്‍.എക്‌സ്.1234/18
 

date