Skip to main content

ടീച്ചര്‍ ഇന്റര്‍വ്യൂ

    കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്ത് തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം പഞ്ചാബിലെ സ്വകാര്യ അന്തര്‍ദേശീയ സ്‌കൂളില്‍ പ്രീപ്രൈമറി (വനിതകള്‍ക്ക് മാത്രം), പ്രൈമറി ടീച്ചര്‍മാരെ ജോലിക്ക് തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11 മണിക്ക് തൈക്കാട് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും.  ഇരുപതിനായിരം രൂപ മാസശമ്പളവും സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭ്യമാണ്.  ബിരുദമോ/ബിരുദാനന്തര ബിരുദമോ റ്റി.റ്റി.സി/എന്‍.റ്റി.റ്റി/ബി.എഡ്/എംഎഡ് ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവിന് ഹാജരാകാം.  ഫോണ്‍: 0471 2332113, 8304009409
പി.എന്‍.എക്‌സ്.1236/18

date