Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്ല്യാശ്ശേരി അഡീഷണല്‍  ഐ.സി.ഡി.എസ്  പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന 109  അംഗന്‍വാടികളില്‍ പ്രീ-സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും ആക്റ്റിവിറ്റി ബുക്ക്, അസസ്സ്‌മെന്റ് കാര്‍ഡ്, സാക്ഷ്യപത്രം എന്നിവ പ്രിന്റ് ചെയ്യുന്നതിനും  ദര്‍ഘാസ് ക്ഷണിച്ചു.  ഏപ്രില്‍ 9 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/500/2018

ടെണ്ടര്‍ ക്ഷണിച്ചു
    കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ഏപ്രില്‍ 13 ന് ഉച്ചക്ക് 12 മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍ ലഭിക്കും.
പി എന്‍ സി/500/2018
ലേലം ചെയ്യും
    ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കെ എല്‍ ജി/801 നമ്പര്‍ ബസ് ഏപ്രില്‍ 24 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലും പുഴാതി വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/500/2018
ടെണ്ടര്‍ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദേ്യാഗിക ആവശ്യത്തിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഏപ്രില്‍ 20 ന് ഉച്ചക്ക് 1 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.    ഫോണ്‍: 0497 2867040.
പി എന്‍ സി/500/2018
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ഡിജിറ്റലൈസേഷന്‍ സെന്ററിലെ കനോണ്‍-ഐപിഎഫ് 750 പ്ലോട്ടറിലേക്കാവശ്യമായ പി എഫ്1-102 എംബികെ(2 എണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഏപ്രില്‍ 16ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700513.
പി എന്‍ സി/500/2018
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയിലെ അഴീക്കോട്, പാപ്പിനിശ്ശേരി, ചെമ്പിലോട്, അഞ്ചരക്കണ്ടി, ആറളം, ഇരിട്ടി, കണിച്ചാര്‍, കേളകം, മുഴക്കുന്ന്, പായം, പേരാവൂര്‍, ചെങ്ങളായി, എരുവേശ്ശി, പയ്യാവൂര്‍, ഉദയഗിരി, ഉളിക്കല്‍, ശ്രികണ്ഠപുരം, നടുവില്‍, ആലക്കോട്, ഇരിക്കൂര്‍, തില്ലങ്കേരി, മട്ടന്നൂര്‍, മാങ്ങാട്ടിടം, കോളയാട്, പടിയൂര്‍, കീഴല്ലൂര്‍, ചിറ്റാരിപ്പറമ്പ്, ചെറുതാഴം, പട്ടുവം, കടന്നപ്പള്ളി, കുഞ്ഞിമംഗലം, മാടായി, മുണ്ടേരി, ഏഴോം, കണ്ണപുരം, കല്ല്യാശ്ശേരി, കണ്ണൂര്‍, ആന്തൂര്‍, പരിയാരം, തളിപ്പറമ്പ്, ചപ്പാരപ്പടവ്, കുറ്റ്യാട്ടൂര്‍, കുറുമാത്തൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, എരമം-കുറ്റൂര്‍, പെരിങ്ങോം-വയക്കര, ചെറുപുഴ, രാമന്തളി, കുന്നോത്ത്പറമ്പ്,കോട്ടയം, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, പാനൂര്‍, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ കുഴല്‍കിണര്‍ ഹാന്റ് പമ്പ് റിപ്പയര്‍ ചെയ്യുന്നതിന് ഭൂജല ജില്ലാ ഓഫീസ് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഏപ്രില്‍ 10 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2709892.
പി എന്‍ സി/500/2018

date